
ഒരു കവിത പോലെ...ഒരു ചെറുകഥ പോലെ മനോഹരം.. കഥയും തിരകഥയും-രണ്ടു വാക്കില്‍ പറഞ്ഞു തീരാവുന്ന ഒരു കഥയെ രണ്ടു മണിക്കൂര്‍ ചലച്ചിത്രമാകിയ ശ്രീ എം ടി വാസുദേവന്‍ നായരെ പ്രത്യേകം അഭിനന്ദിച്ചേ പറ്റൂ .കഥയെ കുറിച്ചു എന്തെങ്കിലും പറഞ്ഞാല്‍ അത് പ്രക്ഷകരുടെ ത്രില്‍ നഷ്ടപെടുതും എന്നുളത് കൊണ്ടു ഞാന്‍ കൂടുതല്‍ കഥയിലെക് കിടക്കുന്മില്ല. കുഞ്ഞിമാലുവും,ഹരിദാസും,അമ്മിണിയും,അപ്പുകുട്ടനും തുടങ്ങി ആള്തരയിലെ ആശാനും ,പ്രാന്തന്‍ ഭാഗവതരും വേറെ പ്രേക്ഷക മനസ്സില്‍ തങ്ങി നില്കുന്നത് തിരകഥയുടെ വിജയമാണ്
സംവിധാനം -എം ടി യുടെ തിരകഥ യെകാളും ഒരു പടി മുന്നില്‍ നില്കുന്നത് ലാല്‍ ജോസേന്റെ സംവിധാന മികവു ആണ് എന്ന് യാതൊരു സംശയവും കൂടാതെ പറയാന്‍ കഴിയും.ഒരു കരിങ്കല്‍ കഷ്ണത്തെ മനോഹരമായ ശില്‍പ്പം ആക്കുന്നത് പോലെ ,താരങ്ങളെ കഥാപ്പാത്രങ്ങള്‍ ആക്കി മാറ്റുന്നതില്‍ ലാല്‍ പ്രശംസ അര്‍ഹിക്കുന്നു...
അഭിനയം-പുതുമുകം അര്‍ച്ചന പ്രതീക്ഷ നല്കുന്നു..കൈലാസ് തന്റെ വേഷം ഭംഗിയാക്കി ....അപ്പുകുട്ടന്‍ ആയി വെറും മൂന്ന് സീന്‍ മാത്രം വന്നു കയ്യടി നേടാന്‍ 'അംബിക-രാധിക' യുടെ അനുജന്‍ സുരെഷ്ണു കഴിഞ്ഞു ..റീമ,സംവൃത,പാര്‍വതി,ജയ മേനോന്‍,ശ്രീദേവി ഉണ്ണി എന്നിവരെല്ലാം തങ്ങളുടെ കടമ കൃത്യമായി നിര്‍വഹിച്ചു...
ഗാനങ്ങള്‍ -'നീലത്താമര' ,'അനുരാഗ വിലോചിന '-അതി മനോഹരം..മീശ മാധവന്നു ശേഷം വിദ്യ സാഗര്‍ വീണ്ടും ചരിത്രം സൃഷ്ട്ടിക്കുന്നു എന്നതിന്റെ തെളിവാണ് തീയറ്ററിലെ കരഗോഷം
No comments:
Post a Comment